കൂടുതല്‍ സമയം കളയാനില്ലെന്ന് ചീഫ് ജസ്റ്റിസ്; ഒരേ വാദങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു, വാദം അവസാനഘട്ടത്തില്‍

ന്യൂഡല്‍ഹി:  ശബരിമല പുനപരിശോധന ഹര്‍ജികളില്‍ വാദം അവസാനഘട്ടത്തില്‍. കൂടുതല്‍ സമയം കളയാനില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി വ്യക്തമാക്കി. ഒരേ വാദങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് ഒന്നോ രണ്ടോ പേരുടെ വാദങ്ങള്‍ കൂടി കേള്‍ക്കാമെന്ന് പറയുകയാണുണ്ടായത്.

ദേവസ്വം ബോര്‍ഡിന്റേയും സര്‍ക്കാരിന്റേയും കൂടി വാദം ശബരിമല കേസില്‍ സുപ്രീം കോടതി കേള്‍ക്കും. എന്‍എസ്എസ്, തന്ത്രി, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബ്രാഹ്മണസഭ എന്നിവര്‍ക്ക് വേണ്ടിയുള്ള വാദം പൂര്‍ത്തിയായി.