കു​വൈ​ത്തി​ല്‍ ഭാ​ഗി​ക​മാ​യി ച​ന്ദ്ര​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​യി

കുവൈത്ത്; കുവൈത്തില്‍ ചന്ദ്രഗ്രഹണം ഭാഗികമായി ദൃശ്യമായി. ചൊവ്വാഴ്ച അര്‍ധ രാത്രി രാ​ത്രി 12.30നാ​ണ്​ പ​ര​മാ​വ​ധി തോ​തി​ല്‍​ ഗ്രഹണം കാണാന്‍ കഴിഞ്ഞത്.അ​ഞ്ചു​മ​ണി​ക്കൂ​റും 34 മി​നി​റ്റും നീ​ണ്ട ഗ്ര​ഹ​ണം രാ​ത്രി 9.43ന്​ ​ആ​രം​ഭി​ച്ച്‌​ പു​ല​ര്‍​ച്ച 3.17 വ​രെ​ ​ നീണ്ടു നിന്നു. ഗ്ര​ഹ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌​ കു​വൈ​ത്തി​ലെ വി​വി​ധ പ​ള്ളി​ക​ളി​ല്‍ പ്ര​ത്യേ​ക ന​മ​സ്​​കാ​രം ന​ട​ന്നു.

ന​ഗ്​​ന​നേ​ത്ര​ങ്ങ​ള്‍​കൊ​ണ്ടു​ത​ന്നെ വ്യ​ക്​​ത​മാ​യി ദൃ​ശ്യ​മാ​യി​രു​ന്നു ഗ്രഹണം. സൂ​ര്യ​പ്ര​കാ​ശ​ത്തി​ല്‍​നി​ന്നു​മു​ള്ള ഭൂ​മി​യു​ടെ നി​ഴ​ല്‍ ച​ന്ദ്ര​നി​ല്‍ പ​തി​ക്കു​ന്നതാണ്‌ ച​ന്ദ്ര​ഗ്ര​ഹ​ണം . സൂ​ര്യ​നും ഭൂ​മി​യും ച​ന്ദ്ര​നും ഒ​രേ നേ​ര്‍​രേ​ഖ​യി​ല്‍ വരുമ്പോഴാണ്‌ ഗ്ര​ഹ​ണം ഉണ്ടാവുക .