കുവൈത്തിലെ പ്രധാന എയര്‍പോര്‍ട്ട് റോഡ് 45 ദിവസത്തേയ്ക്ക് അടക്കുന്നു

ജഹ്റ റോഡ് പദ്ധതിയുടെ അവസാന ഘട്ടപണികള്‍ നടക്കുന്നതിനാലാണ് എയര്‍പോര്‍ട്ട് റോഡ് അടക്കുന്നത്.സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ കെട്ടിടത്തില്‍ നിന്നും എയര്‍പോര്‍ട്ട് റോഡിലേക്കുള്ള പ്രവേശനം പൂര്‍ണമായും അടക്കുമെന്നാണ് റിപ്പോര്‍ട്ട്.മാര്‍ച്ച്‌ 13 മുതല്‍ 45 ദിവസത്തേയ്ക്കാണ് റോഡ് അടക്കുന്നത്.