കുരങ്ങു പനി ബാധിച്ച് വയനാട്ടില്‍ ഒരാള്‍ മരിച്ചു; പ്രതിരോധ നടപടികള്‍ ഊര്‍ജിതമെന്ന്‌ ആരോഗ്യവകുപ്പ്

കോഴിക്കോട് : കുരങ്ങു പനി ബാധിച്ച് വയനാട്ടില്‍ ആദ്യ മരണം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തിരുനെല്ലി ബേഗൂര്‍ സ്വദേശി സുന്ദരനാണ് മരിച്ചത്. ജില്ലയില്‍ രണ്ടുപേര്‍ ചികില്‍സയിലുണ്ട്. പ്രതിരോധ നടപടികള്‍ ഊര്‍ജിതമാണെന്നും ഭയപ്പടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ഈ മാസം പത്തിനാണ് തിരുനെല്ലി ബേഗൂര്‍ കോളനിയിലെ സുന്ദരന്‍ മാനന്തവാടി ജില്ലാശുപത്രിയില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ ചികില്‍സ തേടിയെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കേയാണ് മരണം. നിലവില്‍ തിരുനെല്ലി സ്വദേശിയായ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മറ്റൊരാള്‍ മാനന്തവാടി ജില്ലാശുപത്രിയിലും ചികില്‍സയിലുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.