കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഒരു കുഞ്ഞു സ്നാക്സ് ആണ് പൊട്ടറ്റോ ബോൾസ്. അധികം ingredients ഒന്നും ആവശ്യമില്ല പെട്ടെന്ന് ഉണ്ടാക്കി എടുക്കാം

ധന്യ രൂപേഷ്

പൊട്ടറ്റോബോൾസ്

ചേരുവകൾ :
1.പൊട്ടറ്റോ – 2എണ്ണം
2.കോൺഫ്ലോർ-1/4കപ്പ്
3.മഞ്ഞൾപൊടി-1/4ടീസ്പൂൺ
5.ഉപ്പ് പാകത്തിന്
6.ഓയിൽ ഫ്രൈ ചെയ്യാൻ

തയ്യാറാക്കുന്ന വിധം :

1.ആദ്യം പൊട്ടറ്റോ പുഴുങ്ങി ശേഷം തൊലി കളഞ്ഞ് ഒട്ടും വെള്ളം ചേർക്കാതെ നന്നായി അരിച്ചെടുക്കുക.
2.നല്ല ക്രീം പരുവത്തിലായാൽ അതിലേക്ക് കോൺഫ്ലോർ, മഞ്ഞൾപൊടി, ഉപ്പ്, മല്ലിയില എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
3.ശേഷം അത് കൈയിൽ വച്ച് ചെറിയ ചെറിയ ബോൾസാക്കി എടുക്കുക.
4.ഒരു പാനിൽ എണ്ണ ഒഴിച്ച് നന്നായി ചൂടായിതിനുശേഷം ഓരോന്നായി ഇട്ട് മീഡിയം തീയിൽ വറുത്തു എടുക്കാം.