‘കുട്ടനാടന്‍ മാര്‍പാപ്പ’യുടെ ആദ്യഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ‘കുട്ടനാടന്‍ മാര്‍പാപ്പ’യുടെ ആദ്യഗാനം പുറത്തിറങ്ങി. നവാഗതനായ ശ്രീജിത്ത് വിജയനാണ് ചിത്രത്തിന് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

രാജീവ് ആലുങ്കലിന്റേ വരികള്‍ക്ക് രാഹുല്‍ രാജാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റാണ്.

അതിഥി രവി, അജു വര്‍ഗീസ്, ശാന്തി കൃഷ്ണ, സൗബിന്‍ ഷാഹിര്‍, ഇന്നസെന്റ്, രമേശ് പിഷാരടി, ധര്‍മ്മജന്‍, സലിംകുമാര്‍, ടിനി ടോം എന്നിവരാണ് മറ്റ് താരങ്ങള്‍.

മലയാളം മൂവി മെയ്ക്കേഴ്സ് ആന്‍ഡ് ഗ്രാന്‍ഡ് ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.