കുടിവെള്ളം പ്രമേയമാക്കി ‘കിണര്‍’: ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

എം എ നിഷാദ് സംവിധാനം ചെയ്യുന്ന കിണര്‍ എന്ന ചിത്രത്തിലെ മഴവില്‍ കാവിലെ എന്ന ഗാനം പുറത്തിറങ്ങി. കുടിവെള്ളം പ്രമേയമാക്കി മലയാളത്തില്‍ ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ സജീവ് പി കെ, ആന്‍ സജീവ് എന്നിവര്‍ നിര്‍മ്മിച്ച് എം എ നിഷാദ് കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ മലയാള ചിത്രമാണ് ‘കിണര്‍’.

പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. സിതാര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചത്.

ജയപ്രദ, പശുപതി, സുഹാസിനി, ജോയി മാത്യു, രഞ്ജി പണിക്കര്‍, അര്‍ച്ചന എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന സിനിമയില്‍ മധുപാല്‍, ഷൈന്‍ ടോം ചാക്കോ, മിഥുന്‍ രമേശ്, ഭഗത്ത് മാനുവല്‍, ഇന്ദ്രന്‍സ്, സുനില്‍ സുഗദ, പി. ബാലചന്ദ്രന്‍, ശ്രുതി മേനോന്‍, സുധീര്‍ കരമന, അനില്‍ നെടുമങ്ങാട്, സോഹന്‍ സീനുലാല്‍, ബാലാജി തുടങ്ങിയവരാണ് അഭിനിയിക്കുന്നത്.

ഡോ. അന്‍വര്‍ അബ്ദുള്ള, ഡോ അജു നാരായണന്‍ എന്നിവരുടേതാണ് തിരക്കഥ. എം. ജയചന്ദ്രന്‍, കല്ലറ ഗോപന്‍ എന്നിവര്‍ സംഗീതസംവിധാനവും, ബിജിബാല്‍ പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രഭാ വര്‍മ്മ, ഹരി നാരായണന്‍, ഷീല പോള്‍ രാമെച്ച എന്നിവരുടേതാണ് ഗാനങ്ങള്‍.

നൗഷാദ് ഷെരീഫ് ഛായാഗ്രാഹണവും, സാജന്‍ എഡിറ്റിംഗും, രാജകൃഷ്ണന്‍ ഓഡിയോഗ്രാഫിയും, ജ്യോതിഷ് കലാസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. ബിനു മുരളി പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ചിത്രത്തിന്റെ പി ആര്‍ ഒ എ.ആര്‍. ദിനേശാണ്.