ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷനല്‍കി ട്രംപിന്റെ പുതിയ കുടിയേറ്റ നയം

ഉന്നത വിദ്യാഭ്യാസവും സാങ്കേതികമികവുമുള്ള ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രതീക്ഷ നകുന്നതാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പഖ്യാപിച്ചപുതിയ കുടിയേറ്റ നയം.നിലവിലുള്ള ഗ്രീ കാര്‍ഡുകളെ ബില്‍ഡ് അമേരിക്കവിസയോടൊപ്പം പരിഷ്‌കരിക്കുകയാണ് ചെയ്തത്. 12 മുതല്‍ 57 ശതമാനം വരെ യുവാക്കള്‍ക്കും ഉന്നതവിദ്യാഭ്യാസം നേടിയവര്‍ക്കും സാങ്കേതികമികവ് പ്രകടിപ്പിക്കുന്നവര്‍ക്കും പ്രധാന്യം നല്‍കും. കാലങ്ങളായി ഗ്രീന്‍കാര്‍ഡിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇനി പ്രതീക്ഷയുടെ നാളുകളാണ്‌

നിലവിലെ നിയമം അമേരിക്കന്‍ ജനതയുടെ അടുത്തബന്ധുക്കര്‍ക്കും ,കുടുംബത്തിനും മുന്‍ഗണന നല്‍കുന്നതായിരുന്നു. കുടിയേറ്റക്കാരെ രാജ്യം സ്വാഗതം ചെയ്യുന്നു എന്നും അവരില്‍ ഭൂരിഭാഗവും കഴിവും ,വിദ്യാഭ്യാസവും ഉള്ളവര്‍ ആയിരിക്കട്ടെ എന്നും ട്രംപ് പറഞ്ഞു. കാനഡ പോലുള്ള രാജ്യങ്ങളെപ്പോലെ ലളിതമായ സംവിധാനം ഒരുക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഒരോ വര്‍ഷവും വൈറ്റ് ഹൗസ് അനുവദിച്ച് ഗ്രീന്‍ കാര്‍ഡുകളുടെ എണ്ണത്തില്‍ മാറ്റം വരുത്തിയിട്ടില്ല.

ഇമിഗ്രേഷന്‍ സമ്പ്രദായം പരിഷ്‌കരിക്കാനുള്ള നടപടി സ്വാഗതാര്‍ഹമാണെന്ന് ഹൗസ് ഹോംലാന്‍ഡ് സെക്യൂരിറ്റി കമ്മിറ്റിയിലെ റാങ്കിങ് അംഗം മൈക് റോജേഴ്‌സ് പറഞ്ഞു. കുടിയേറ്റ വിരുദ്ധ പരിഷ്‌കാരമെന്നാണ് സെനറ്റ് ന്യൂനപക്ഷ നേതാവ് ചെക് സ്ച്യൂമര്‍ വിശേഷിപ്പിച്ചത്‌ . ദീര്‍ഘവീക്ഷണം ഇല്ലാത്ത തീരുമാനമെന്ന്‌ യുഎസിലെ ആദ്യ ഇന്ത്യന്‍ സെനറ്ററും 2020 പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുമായ കമല ഹാരിസ് പറഞ്ഞു.