കുഞ്ഞുങ്ങളിലെ ബുദ്ധിവികാസത്തിന് മുട്ട

മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പറയാതെ തന്നെ എല്ലാവര്‍ക്കുമറിയാം. മുട്ട ഒരു സമീഹൃതാഹാരമാണ്. ആറ് മാസം മുതല്‍ ഒന്‍പത് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് ദിവസവും ഒരു മുട്ട വീതം നല്കുന്നത് അവരില്‍ പെട്ടെന്നുള്ള ബുദ്ധി വികാസത്തിനും വളര്‍ച്ചയ്ക്കും സഹായിക്കും.

തെക്കന്‍ അമേരിക്കയിലെ ഇക്വഡോറിലുള്ള ആറ് മുതല്‍ ഒമ്പത് മാസം പ്രായമുള്ള 163 ഓളം കുട്ടികളെ ടീം വിലയിരുത്തിയാണ് നിഗമനത്തിലെത്തിയത് 80 കുട്ടികള്‍ക്ക് ദിവസവും ഒരു മുട്ട വീതം ആറ് മാസം നല്‍കി. ബാക്കിയുളളവര്‍ക്ക് നല്‍കാതെയുമിരുന്നു.
കുഞ്ഞുങ്ങളുടെ രകതം പരിശോധിച്ച് അതിലുള്ള വിറ്റാമിനുകളുടെയും ധാതു ലവണങ്ങളുടെയും അളവ് പരിശോധിച്ചപ്പോള്‍, മുട്ട കഴിച്ച കുഞ്ഞുങ്ങളുടെ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ കൊളൈനും ഡി.എച്ച്.എയും കാണപ്പെട്ടു. രണ്ടും ബുദ്ധി വികാസത്തിന് കാരണമാകുന്നവ. മുട്ട നല്‍കാത്ത കുഞ്ഞുങ്ങളുമായി താരതമ്യം ചെയ്തപ്പോള്‍ വളര്‍ച്ചയിലും കാര്യമായ വ്യത്യാസം കാണപ്പെട്ടു.