കുഞ്ഞിനെ ഭിക്ഷയാചിക്കാന്‍ നിര്‍ബന്ധിച്ചു; മാതാപിതാക്കള്‍ അറസ്റ്റില്‍

ദുബായ് ; റമദാന്‍ ദിനത്തില്‍ കുട്ടിയെ അന്ധനായി അഭിനയിപ്പിച്ച് ഭിക്ഷക്കിരുത്തിയ മാതാപിതാക്കളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യയില്‍ നിന്നുള്ള ഇവര്‍ രണ്ടു പെണ്‍മക്കളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീക്ഷാടനത്തിനു നിയോഗിച്ചതായും പൊലീസ് പറഞ്ഞു.

ദുബായ് പൊലീസിന്റെ ആന്റി ബെഗ്ഗിംഗ് ക്യാപെയിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 7 വയസുള്ള ആണ്‍കുട്ടി അന്ധനായി അഭിനയിച്ച് ഭിക്ഷയെടുക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. കുട്ടിയുടെ മാതാപിതാക്കള്‍ ഭിക്ഷയാചിക്കാന്‍ നിര്‍ബന്ധിച്ച് കുട്ടിയെം ശാരീരികമായി പീഡിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു. മാതാപിതാക്കള്‍ അവരുടെ രണ്ട് പെണ്‍മക്കളേയും ഭീക്ഷയാചിക്കാന്‍ അയച്ചിരുന്നു.

അറസ്റ്റിലായ മാതാപിതാക്കള്‍ക്ക് നേരെ നിയമമനുസരിച്ചുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു, പുണ്യ റമദാന്‍ മാസത്തിന്‍ ഭാക്ഷാടനം നടത്തി കബളിപ്പിക്കുന്നവരെ സൂക്ഷിക്കണമെന്ന് ദുബായ് പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.