കുഞ്ചാക്കോ ബോബന്റെ കുട്ടനാടന്‍ മാര്‍പാപ്പ റിലീസിങ്ങിനൊരുങ്ങുന്നു


കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഛായഗ്രഹകനായ ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ മാര്‍പാപ്പ റിലീസിങ്ങിനൊരുങ്ങുന്നു. ജോണ്‍ എന്ന ന്യൂജനറേഷന്‍ വെഡ്ഡിംഗ് വീഡിയോഗ്രാഫറുടെ വേഷത്തിലാണ് ചാക്കോച്ചന്‍ എത്തുന്നത്.

നര്‍മ മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുന്ന മുഴുനീളെ പ്രണയകഥയാണ് കുട്ടനാടന്‍ മാര്‍പാപ്പ്. മലയാളം മൂവി മേക്കേഴ്‌സ് ആന്‍ഡ് ഗ്രാന്‍ഡ് ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസിബ് ഹനീഫ് ,നൗഷാദ് ആലത്തൂര്‍ , അജി മേടയില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന് ചിത്രത്തില്‍
അദിതി രവിയാണ് നായിക.
കൂടാതെ ശാന്തി കൃഷ്്ണ , ഇന്നസെന്റ് ,അജുവര്‍ഗീസ് , സലിം കുമാര്‍ , രമേഷ് പിഷാരടി , ധര്‍മജന്‍, ടിനി ടോം, മല്ലികാ സുകുമാരന്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.