കുംഭമാസ പൂജ: ശബരിമലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി പൊലീസ്

പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ചൊവ്വാഴ്ച ശബരിമല നട തുറക്കാനിരിക്കെ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി പോലീസ്. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിയന്ത്രണം.

കുംഭമാസ പൂജകള്‍ക്കായി ഫെബ്രുവരി 12 ചൊവ്വാഴ്ച മുതല്‍ 17 ഞായറാഴ്ച വരെയാണ് ശബരിമല നടതുറക്കുക. യുവതീ പ്രവേശന വിഷയത്തിലുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പ് വരുത്താനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച ഭക്തര്‍, മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ രാവിലെ പത്തിന് ശേഷം മാത്രമേ നിലയ്ക്കലില്‍ നിന്നും പമ്ബ, സന്നിധാനം എന്നിവിടങ്ങളിലേക്ക് കടത്തിവിടൂ.

യുവതീ പ്രവേശന വിഷയത്തിലുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പ് വരുത്താനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്.

അതേ സമയം കുംഭമാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്ബോള്‍ വീണ്ടും ആചാരലംഘനം നടത്താനുള്ള ശ്രമവുമായി മുന്നോട്ട് പോകുകയാണ് നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഇടത് നക്സല്‍ സംഘം.. കുംഭമാസപൂജകള്‍ക്കായി ശബരിമല നട തുറക്കുമ്ബോള്‍ യുവതികളെ രഹസ്യമായി ശബരിമലയില്‍ എത്തിക്കാനാണ് ശ്രമം.

ബിന്ദുവും കനകദുര്‍ഗയും ആചാരലംഘനം നടത്തിയതിന് സമാനമായി നീക്കം രഹസ്യമായി വയ്ക്കുകയും പിന്നീട് ദൃശ്യങ്ങളടക്കം പുറത്തുവിട്ട് ആചാരലംഘനം നടത്തിയതായി അവകാശവാദം ഉന്നയിക്കുന്ന രീതിതന്നെ പിന്തുടരാനാണ് ഇവര്‍ തീരുമാനിച്ചിട്ടുള്ളത് .

യുവതീപ്രവേശനത്തിന് പിന്തുണ നല്‍കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തില്‍ തന്നെയാകും ഇനിയുള്ള നീക്കങ്ങളും. അതോടൊപ്പം സര്‍ക്കാരിന്റെ പിന്തുണയുമുണ്ടാകും.