കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു; ഒരാളുടെ നില ഗുരുതരം

പാലക്കാട് : കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. പാലക്കാട് പട്ടാമ്പിക്ക് അടുത്ത് കൊപ്പത്താണ് സംഭവം. കൊപ്പം സ്വദേശികളായ സുരേഷ്, സുരേന്ദ്രന്‍ എന്നിവരാണ് മരിച്ചത്. സുരേന്ദ്രന്റെ അനുജന്‍ കൃഷ്ണന്‍കുട്ടിയെ പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.