കാസര്‍കോട് ഇരട്ടക്കൊലപാതകക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ഒരാളെ കൂടി അന്വേഷണ സംഘം പിടികൂടി. കല്ല്യോട് കണ്ണോത്ത് സ്വദേശി രഞ്ജിത്ത് ആണ് കസ്റ്റേഡിയില്‍ ഉള്ളത്. പ്രതികളെ സഹായിച്ച ആളാണ് ഇയാളെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ര‍ഞ്ജിത്തിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ വച്ച്‌ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. നിലവില്‍ പ്രതികളായ ഏഴുപേരെയും അറസ്റ്റ് ചെയ്തത് ലോക്കല്‍. പൊലീസാണ്. ഇതിന് ശേഷം അന്വേഷണം ഏജന്‍സിയും സംഘവും മാറി. സിബിഐ അന്വേഷണം പ്രഖ്യാപിക്കണം എന്ന ആവശ്യമാണ് ഇരകളുടെ കുടുംബം ഉന്നയിക്കുന്നത്.