കാവൽക്കാരൻ കള്ളനാണ് ; 15 ലക്ഷത്തിന്റെ ആഭരണങ്ങളടങ്ങിയ ബാഗ് മോഷ്ടിച്ചത് ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍

ഡൽഹി :വിമാന യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ചത് ഉദ്യോഗസ്ഥന്‍.15 ലക്ഷം രൂപയുടെ ആഭരണങ്ങളടങ്ങിയ ബാഗാണ് ബി.എസ്.എഫിലെ എ.എസ്.ഐ നരേഷ് കുമാർ മോഷ്ടിച്ചത്.ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ബാഗ് കവർന്നത്

സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം കാത്തിരിക്കുന്നതിനിടെ അടുത്തുവച്ചിരുന്ന ബാഗ് നിമിഷങ്ങള്‍ക്കകം അപ്രത്യക്ഷമാകുകയായിരുന്നു ഇതേ തുടർന്ന് ഉടൻ യുവതി പോലീസിനെ വിവര മറിയിക്കുകയായിരുന്നു.സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നരേഷ് യുവതിയുടെ ബാഗ് എടുക്കുന്നത് കണ്ടെത്തിപോലീസ് നടത്തിയ അന്വേഷണത്തിൽ വെസ്റ്റ് ബംഗാളിലെ ബഗ്ദോറയിലേക്ക് പോകാനായി കാത്തിരിക്കുന്ന നരേഷിനെ
കണ്ടെതുക്കുകയായിരുന്നു