കാവല്‍ക്കാരന്‍ കള്ളനാണെന്ന പരാമര്‍ശം; രാഹുലിനെതിരെ ബിജെപി കോടതിയലക്ഷ്യ ഹര്‍ജി നല്‍കി

ന്യൂ​ഡ​ല്‍​ഹി:  കാവല്‍ക്കാരന്‍ കള്ളനാണെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരാമര്‍ശം സംബന്ധിച്ച് ബിജെപി കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. ഹര്‍ജി  തിങ്കളാഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. റഫാൽ വിവാദത്തോടനുബന്ധിച്ചാണ് രാഹുൽ ഈ പരാമർശം നടത്തിയത്. 

കാവൽക്കാരൻ കള്ളനാണെന്ന പ്രസ്താവന കോടതിയലക്ഷ്യമെന്ന് ബി.ജെ.പി ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. മുതർന്ന പാർട്ടി നേതാവും പ്രതിരോധ മന്ത്രിയുമായ നിര്‍മ്മലാ സീതാരാമന്‍ രാഹുലിനെ വിമർശിച്ചിരുന്നു. കാവൽക്കാരൻ കള്ളനാണെന്ന് കോടതി പറഞ്ഞിട്ടില്ല. ഇപ്രകാരം രാഹുൽ പറയുന്നത് കോടതിയലക്ഷ്യമാണെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. നിരാശ മൂലമാണ് രാഹുൽ ഇതരത്തിൽ സംസാരിക്കുന്നതെന്നും അവർ വിമർശിച്ചു.