കാഴ്ചയില്ലാത്തവർക്കായി കറൻസി നോട്ട് തിരിച്ചറിയാനുള്ള ആപ്പ്

ന്യൂഡൽഹി:കാഴ്ചയില്ലാത്തവർക്ക് ആശ്വാസമായി കറൻസി നോട്ടുകൾ തിരിച്ചറിയാനുള്ള മൊബൈൽ ആപ്പുമായി റിസർവ് ബാങ്ക്.നിലവില്‍ 10, 20, 50, 100, 200, 500, 2000 രൂപയുടെ കറന്‍സികളാണ് ആര്‍ബിഐ പുറത്തിറക്കുന്നത്.ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.കാഴ്ചയില്ലാത്തവർ പണമിടപാടുകൾ നടത്താനായി ഏറെ പ്രയാസപ്പെടുന്നുണ്ട്.

ഇത് മനസ്സിലാക്കിയാണ് ആർബിഐ പുതിയ ആപ്പ് പുറത്തിറക്കുന്നത്. കറൺസി ഏതാണെന്ന് തൊട്ടറിയാൻ സാധിക്കുന്ന ഇന്‍ഡാഗ്ലിയോ പ്രിന്റിംഗ് നിലവില്‍ 100 രൂപയ്ക്ക് മാത്രമാണ് ഉള്ളത്.പുതുതായി വികസിപ്പിക്കുന്ന മൊബൈല്‍ ആപ്പ് വഴി മഹാത്മാ ഗാന്ധി, മഹാത്മാഗാന്ധി ന്യൂ സീരീസുകളിലുള്ള നോട്ടുകള്‍ തിരിച്ചറിയാനാണ് ഉപകരിക്കുക. മൊബൈൽ ക്യാമറക്ക് മുന്നിൽ നോട്ട് വയ്ക്കുമ്പോൾ രൂപ ഏതാണെന്ന് തിരിച്ചറിയാൻ സാധിക്കും.നോട്ടുനിരോധനത്തിനു ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ ഇന്ത്യന്‍ കറന്‍സികള്‍ സ്പര്‍ശനത്തിലൂടെ തിരിച്ചറിയാന്‍ കാഴ്ച ശേഷിയില്ലാത്തവര്‍ക്ക് പ്രയാസമാണെന്ന് പരാതിയുമായി നാഷണൽ അസോസിയേഷന്‍ ഓഫ് ബ്ലൈന്‍ഡ് ആണ് ഇത്തരമൊരു ആരോപണവുമായി മുംബൈ കോടതിയെ സമീപിച്ചത്.

പുതിയ ആപ്പ് നിലവിൽ വരുന്നത് വഴി രാജ്യത്തെ 80 ലക്ഷത്തിൽ അധികം വരുന്ന കാഴ്ചശേഷിയില്ലാത്തവർക്ക് ഉപയോഗപ്രദമാകും.