മുന്നറിയിപ്പ് അവഗണിച്ച് കടലിൽ പോയാൽ കര്‍ശന നടപടി; മത്സ്യത്തൊഴിലാളികളോട്‌ ഫിഷറീസ് വകുപ്പ്‌

തിരുവനന്തപുരം : കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ച് കടലിൽ പോയാൽ മത്സ്യത്തൊഴിലാളികൾക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ്. 

കാലാവസ്ഥാ വകുപ്പ് നൽകുന്ന ജാഗ്രത മുന്നറിയിപ്പ് അവഗണിച്ചും മതിയായ ജീവൻ രക്ഷാ ഉപകരണങ്ങൾ ഇല്ലാതെയും, സാഗര ആപ്ലിക്കേഷൻ ഇല്ലാതെയും കടലിൽ പോകുന്ന അന്യ സംസ്ഥാന,  സംസ്ഥാന വള്ളങ്ങൾക്കെതിരെ കെഎംഎഫ്ആര്‍ ആക്ട് അനുസരിച്ച് ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നാണ് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.

കേരളത്തിൽ ട്രോൾ ബാൻ ഏർപ്പെടുത്തുമ്പോൾ ബോട്ടുകൾ പോകാത്ത സാഹചര്യത്തിൽ മത്സ്യത്തിന് അധിക വില കിട്ടുമെന്നതിനാൽ തമിഴ്‌നാട്ടിൽ നിന്നും വള്ളങ്ങൾ കൂട്ടത്തോടെ വരുന്ന സാഹചര്യം ഉണ്ട്. ഇവർ കാലാവസ്ഥ മുന്നറിയിപ്പ് അവഗണിച്ചു കടലിൽ പോകുന്നതാണ് അപകടത്തിന് കാരണമെന്നാണ് ഫിഷറീസ് വകുപ്പിന്‍റെ കണ്ടെത്തൽ.