കാരുണ്യ ചികിത്സ പദ്ധതി നടക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം:സംസ്‌ഥാനത്തു ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​യും കാ​രു​ണ്യ ചി​കി​ത്സാ​സ​ഹാ​യ പ​ദ്ധ​തി​യും ഒ​ന്നി​ച്ചു മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നു ധനമന്ത്രി തോമസ് ഐസക് .

കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍​ക്കാ​രുകളുടെ ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി​ക​ള്‍ ഒരുമിച്ചു ചേ​ര്‍​ത്ത് ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷ ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ മു​ത​ല്‍ ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് കാ​രു​ണ്യ ചി​കി​ത്സ പ​ദ്ധ​തി ജൂ​ണ്‍ 30-ന് ​നിർത്തുകയായിരുന്നു.

കാരുണ്യ ലോട്ടറിയിൽ നിന്നുള്ള വരുമാനം കൊണ്ട് നടത്തുന്ന കാരുണ്യ ചികിത്സ പദ്ധതി നിർധനരായ അനേകംപേർക്ക് ആശ്വാസമായിരുന്നു.ധനകാര്യ വകുപ്പുമായി ചേർന്ന് ഇത് തുടർന്ന് കൊണ്ട് പോകാമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നേരത്തെ പറഞ്ഞിരുന്നു.