കാരാട്ട് റസാഖിന് എംഎല്‍എയായി തുടരാം; തിരഞ്ഞെടുപ്പ്‌ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ

ന്യൂ​ഡ​ല്‍​ഹി: കൊടുവള്ളി എം എല്‍ എ കാരാട്ട് റസാഖിന് എംഎല്‍ർഎ ആയി തുടരാമെന്ന് സുപ്രീംകോടതി. റകാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്യുകയായിരുന്നു.

എന്നാല്‍  എം എൽ എ എന്ന നിലയിൽ വോട്ടുചെയ്യാനും ആനുകൂല്യങ്ങളും കൈപറ്റാനാകില്ലെന്നും കോടതി വ്യക്തമാക്കി. വോട്ടർമാരായ കെ പി മുഹമ്മദും മൊയ്തീൻ കുഞ്ഞും നൽകിയ ഹർജിയിലായിരുന്നു കൊടുവള്ളി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേരള ഹൈക്കോടതി റദ്ദാക്കിയത്