കായല്‍ കയ്യേറ്റക്കേസില്‍ തോമസ് ചാണ്ടിക്ക് പിഴ വിധിച്ച്‌ കോടതി; ഒരു ലക്ഷം രൂപ അടയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: മുന്‍ ഗാതാഗത മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടിക്ക് പിഴയിട്ട് കോടതി. കായല്‍ കയ്യേറ്റത്തിനെതിരായ ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിതിന് പിന്നാലെയാണ് കോടതി പിഴ ഇട്ടത്. ഹര്‍ജികള്‍ പിന്‍വലിക്കാന്‍ അനുമതി നല്‍കിയെങ്കിലും കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് പിഴയിട്ടത്. തോമസ് ചാണ്ടിക്കും മക്കള്‍ക്കുമായി ഒരു ലക്ഷം രൂപയാണ് പിഴയിട്ടത്. ഒരാള്‍ 25000 രൂപയാണ് പിഴ അടയ്‌ക്കേണ്ടത്. തോമസ് ചാണ്ടിക്കും ഇയാളുടെ മക്കള്‍ക്കും ഒരു ജീവനക്കാരനുമാണ് പിഴയിട്ടത്.

തോമസ് ചാണ്ടിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജികള്‍ പിന്‍വലിക്കാന്‍ നേരത്തെ തന്നെ ഹര്‍ജി നല്‍കിയിരുന്നു. ഹരജിയില്‍ തിങ്കളാഴ്ച വിധി പറയാനിരിക്കെയായിരുന്നു പിന്മാറ്റം. വിധി അനുകൂലമാകില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹരജികള്‍ പിന്‍വലിച്ചത്. ഇതിന് കോടതി ഇപ്പോള്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അനാവശ്യമായി കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിനും കുരങ്ങ് കളിച്ച്‌ നിലപാടില്‍ മാറ്റം വരുത്തിയതിനുമാണ് കോടതി ശിക്ഷ വിധിച്ചത്

നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം ലംഘിച്ച്‌ ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് നിയമവിരുദ്ധമായി റോഡ് നിര്‍മ്മിച്ചെന്ന കേസില്‍ ഡയറക്ടര്‍ കൂടിയായ തോമസ് ചാണ്ടി എംഎ‍ല്‍എയ്ക്കും മക്കള്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയും മക്കളായ ടോബി ചാണ്ടിയും ബെറ്റി ചാണ്ടിയും ഉള്‍പ്പെടെ സമര്‍പ്പിച്ച 5 ഹരജികളാണ് പിന്‍വലിക്കാനാണ് അനുമതി നല്‍കിയത്. ഒരാള്ക്ക് 25000 രൂപ വീതമാണ് പിഴ. നാല് പേരും ചേര്‍ന്ന് ഒരു ലക്ഷം രൂപ അടുത്ത പത്ത് ദിവസത്തിനുള്ളില്‍ അടയ്ക്കണം എന്നാണ് കോടതി വിധി.

നെല്‍പ്പാടം നികത്തി വലിയകുളം മുതല്‍ സീറോ ജെട്ടി വരെ റോഡ് നിര്‍മ്മിച്ചെന്ന് ആരോപിച്ച്‌ രജിസ്റ്റര്‍ ചെയ്ത കേസില്‍ തോമസ് ചാണ്ടിയും ആലപ്പുഴ മുന്‍ കലക്ടറും ഉള്‍പ്പെടെ 22 പേരാണ് പ്രതികള്‍. അഡ്വ. സുഭാഷ് തെക്കേക്കാടന്‍ നല്‍കിയ പരാതിയില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മാസങ്ങളായി വാദം കേട്ട് തിങ്കളാഴ്ച വിധി പറയാന്‍ വെച്ച കേസുകളാണ് പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്. തിങ്കളാഴ്ച തന്നെ കേസുകള്‍ പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കിയിരുന്നു. ഈ കേസിന് വേണ്ടി ഇപ്പോള്‍ മാസങ്ങള്‍ ആണ് പോയത്. അതുകൊണ്ടാണ് കോടതി രൂക്ഷമായി തന്നെ കോടതി വിമര്‍ശിച്ചത് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ വരെ വാദിച്ച കേസില്‍ ഹര്‍ജിക്കാര്‍ക്ക് അനുകൂലമായിരിക്കില്ല കോടതിയുടെ നിലപാടെന്ന് മനസിലാക്കിയാണ് പിന്മാറ്റത്തിനൊരുങ്ങിയത്.