കാത്തിരിപ്പുകള്‍ക്ക് വിരാമം; മികച്ച ഫീച്ചറുകളുമായി വണ്‍പ്ലസ് 6T വിപണിയില്‍

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് വണ്‍പ്ലസ് 6T വിപണിയില്‍ എത്തി. യുഎസില്‍ നടന്ന ചടങ്ങിലായിരുന്നു ഫോണ്‍ പുറത്തിറക്കിയത്. സവിശേഷതകളുടെ കാര്യത്തില്‍ വണ്‍പ്ലസ് 6നേക്കാള്‍ പ്രത്യക്ഷമായ ഒരുപിടി മാറ്റങ്ങളോടെയാണ് വണ്‍പ്ലസ് 6T വിപണിയില്‍ എത്തിയിരിക്കുന്നത്. നിലവില്‍ യുഎസില്‍ പുറത്തിറക്കിയപ്പോള്‍ ആഗോളവിപണിയിലെ വില മാത്രമാണ് പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ വിപണിയിലെ വില അറിയാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. നിലവിലെ വില 6 ജിബി റാം + 128 ജിബി മോഡലിന് 549 ഡോളര്‍ (ഏകദേശം 40000 രൂപ), 8 ജിബി റാം + 128 ജിബി മോഡലിന് 579 ഡോളര്‍ (ഏകദേശം 43000 രൂപ), 8 ജിബി റാം + 256 ജിബി മോഡലിന് 629 ഡോളര്‍ (ഏകദേശം 46000 രൂപ) എന്നിങ്ങനെയാണ് വില വരുന്നത്.

സമാനമായ വിലയുള്ള മറ്റ് സ്മാര്‍ട്ട്‌ഫോണുകളെക്കാള്‍ മെച്ചപ്പെട്ട മള്‍ട്ടിമീഡിയ അനുഭവമാണ് വണ്‍പ്ലസ് 6T വാഗ്ദാനം ചെയ്യുന്നത്. നവംബര്‍ 2 മുതല്‍, ആമസോണ്‍, ക്രോമ ഔട്ട്ലെറ്റുകള്‍, വണ്‍പ്ലസ് എക്സ്‌ക്ലൂസീവ് ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവിടെ വണ്‍പ്ലസ് 6ഠയുടെ പ്രീ ലോഞ്ച് ബുക്കിങ് ലഭ്യമാണ്. സ്മാര്‍ട്ട്ഫോണ്‍ മുന്‍കൂട്ടി ബുക്കുചെയ്തുകൊണ്ട് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ആസ്വദിക്കാനാവും.

ഉപഭോക്താക്കള്‍ 1000 രൂപയുടെ ഈ ഗിഫ്റ്റ് കാര്‍ഡ് വാങ്ങിയാല്‍ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പന ആരംഭിക്കുമ്പോള്‍ റെഡീം ചെയ്യാനാകും. പ്രീ-ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് 1490 രൂപ വിലയുള്ള വണ്‍പ്ലസിന്റെ ടൈപ്പ് സി ബുള്ളറ്റ് ഇയര്‍ഫോണുകള്‍ ഒരു ജോടിയും, 500 രൂപയുടെ ആമസോണ്‍ പേ ബാലന്‍സും ലഭിക്കും.