കാണാതായ ഫ്രെഡിയെ വളർത്തുനായ്ക്കൾ ഭക്ഷിച്ചെന്ന് പൊലീസ്

ടെക്സസ് : ടെക്സസിൽ ഫ്രെഡി എന്നയാളെയാണ് കഴിഞ്ഞ മാസം മുതല്‍ കാണാതായത്. അന്വേഷണത്തിൽ വളര്‍ത്തുനായക്കള്‍ ഇയാളെ ഭക്ഷിച്ചതാണെന്ന് പോലീസ് കണ്ടെത്തി. 57 വയസുള്ളയാളാണ് ഫ്രെഡി.

കഴിഞ്ഞമാസമാണ് യുഎസിലെ ടെക്‌സസില്‍ താമസിക്കുന്ന ഫ്രെഡി മാക്ക് എന്നയാളെ കാണാതായത്. ഫ്രെഡിയും 18 നായക്കളും മാത്രമാണ് ഇവിടെ താമസം. എന്നാല്‍ ഇടയ്‌ക്കൊന്ന് പുറത്ത് പോവുന്ന ഫ്രെഡിയെ ദിവസങ്ങളോളം കാണാതായതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നൽകിയതിനെത്തുടർന്നാണ് അന്സ്വെശനം നടത്തിയത്.

അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലും പരിസരത്തും പരിശോധന നടത്താന്‍ ശ്രമിച്ചെങ്കിലും വളര്‍ത്തുനായക്കള്‍ ഇതിന് സമ്മതിച്ചില്ല. വീട്ടുവളപ്പിലേക്ക് ബന്ധുക്കളെയും വളര്‍ത്തുനായക്കള്‍ അടുപ്പിച്ചില്ല. തുടര്‍ന്നാണ് വളര്‍ത്തുനായക്കളെ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തില്‍ നായ്ക്കളുടെ വിസര്‍ജ്യത്തില്‍ നിന്ന് മനുഷ്യന്റെ തലമുടിയും, ഫ്രെഡിയുടെ വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തു. കൂടാതെ ഫ്രെഡിയുടെ വീട്ടുവളപ്പില്‍ നിന്ന് എല്ലു കഷ്ണങ്ങളും കണ്ടെടുത്തു. ഇവയെല്ലാം അന്വേഷണ സംഘം ശേഖരിച്ച്‌ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു. ഡിഎന്‍എ റിപ്പോര്‍ട്ടില്‍ മനുഷ്യ എല്ലുകളാണെന്ന് തെളിഞ്ഞതോടെ ഫ്രെഡിയുടെ കൊലപാതികള്‍ വളര്‍ത്തുനായക്കള്‍ തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചു.

ഫ്രെഡിയെ കൊന്നുതിന്നതാണോ എന്നതില്‍ വ്യക്തതയില്ല. സ്വഭാവികമായി മരണപ്പെട്ട ഫ്രെഡിയുടെ മൃതദേഹം വളര്‍ത്തുനായ്ക്കള്‍ ഭക്ഷിച്ചതായിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.

ഫ്രെഡിയുടെ ആകെയുണ്ടായിരുന്ന 18 നായ്ക്കളില്‍ രണ്ടെണ്ണത്തിനെ മറ്റുനായ്ക്കള്‍ ചേര്‍ന്ന് കൊന്നുതിന്നിരുന്നു. 16 നായ്ക്കളെ പിന്നീട് പോലീസ് പിടിച്ചെടുത്തിരുന്നു. ഇതില്‍ ആക്രമണസ്വഭാവം പ്രകടിപ്പിച്ചിരുന്ന 13 എണ്ണത്തിനെ കൊന്നു.