കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍; ജമ്മു കശ്മീരിലെ സോപോറില്‍ ഏറ്റുമുട്ടല്‍. ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍‌ ബാ​ര​മു​ള്ള ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ സൈ​ന്യം രാ​വി​ലെ മു​ത​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു.

തെ​ര​ച്ചി​ലി​നി​ടെ​യാ​ണ് ഭീ​ക​ര​ര്‍ സൈ​ന്യ​ത്തി​നു നേ​രെ വെ​ടി​യു​തി​ര്‍​ത്ത​ത്. പി​ന്നാ​ലെ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ഏ​റ്റ​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണെ​ന്നാ​ണ് വി​വ​ര​ങ്ങ​ള്‍.