കശ്മീരിലെ ബുഡ്ഗാമിൽ ഭീകരർ സൈനികനെ തട്ടിക്കൊണ്ടുപോയി; തിരച്ചിൽ തുടരുന്നു

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ബുഡ്ഗാമിൽ ഭീകരർ സൈനികനെ തട്ടിക്കൊണ്ടുപോയി. അവധിക്ക് നാട്ടിലെത്തിയിരുന്ന കരസേന ജവാൻ മുഹമ്മദ് യാസിനെയാണ് ബുഡ്ഗാം ഖാസിപൂരിലെ വീട്ടിൽ നിന്ന് തട്ടികൊണ്ടുപോയത്. ജമ്മു-കശ്മീർ പൊലീസും സൈന്യവും തിരച്ചിൽ തുടരുകയാണ്.

ഇന്നലെ വൈകിട്ടോടെയാണ് ഇയാളെ കാണാതായത്. അതേസമയം നിയന്ത്രണരേഖയ്ക്ക് സമീപം വീണ്ടും പാക് പ്രകോപനമുണ്ടായി. കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഷാപൂർ, കെർണി സെക്ടറുകളിലാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇന്ത്യൻ സൈന്യം ശക്തമായി ചെറുത്തുനിന്നു.