കല വിപ്ലവം പ്രണയം ചിത്രത്തിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി

നവാഗതനായ ജിതിന്‍ ജിതു സംവിധാനം ചെയ്ത കല വിപ്ലവം പ്രണയം എന്ന ചിത്രത്തിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. അതുല്‍ ആനന്ദിന്റെ സംഗീതത്തില്‍ വിജയ് യോശുദാസും ശ്വേത മോഹനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ദിര്‍ഹം ഫിലിമിന്റെ ബാനറില്‍ അന്‍സണ്‍ പോള്‍, ബൈജുകുറുപ്പ്, ഗായത്രി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം ക്യാമ്പസ് രാഷ്ട്രീയവും പ്രണയവുമാണ് പ്രമേയമാക്കുന്നത്.

ഡോ. റോയി സെബാസ്റ്റ്യന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനീഷ് ലാല്‍ ആണ്. ആഷിഖ് അക്ബര്‍ അലിയുടെ തിരക്കഥയില്‍ ഒരുക്കിയ ചിത്രത്തില്‍ ആന്‍സന്‍ പോള്‍, ഗായത്രി സുരേഷ്, സൈജു കുറുപ്പ്, ബിജു കുട്ടന്‍, നിരഞ്ജന അനൂപ്, വിനീത് വിശ്വം തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.