കല്ലറ ഗ്രാമപഞ്ചായത്തില്‍ കോണ്‍. അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി

തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമപഞ്ചായത്തില്‍ സിപിഎം. പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തകുമാറിനെതിരെ പ്രതിപക്ഷത്തെ കോണ്‍. അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. സി.പിഎം. പ്രസിഡന്‍റ്പുറത്തായി. ആകെ 17 അംഗഭരണസമിതിയിലെ 9 കോണ്‍. ആംഗങ്ങള്‍ ബിഡിഓ വിളിച്ച അവശ്വാസ പ്രമേയ ചര്‍ച്ചായോഗത്തില്‍ പങ്കെടുത്തു. സിപിഎം.ലെ പ്രസിഡന്‍റടക്കം എട്ടംഗങ്ങള്‍ പങ്കെടുത്തിരുന്നില്ല. തംടര്‍ന്ന് ബിഡിഒ അവിശ്വാസ പ്രമേയം പാസായതായി പ്രഖ്യാപിച്ചു. വാമനപുരം ബിഡിഒയായിരംന്നു യോഗം വിളിച്ചിരുന്നത്.

വെെസ് പ്രസിഡന്‍റ് സിപിഐലെ ബീനക്കെതിരെ കോണ്‍. അംഗങ്ങള്‍ കൊണ്ട് വന്ന അവിശ്വാസ പ്രമേയവും പാസ്സായി. 9 കോണ്‍ അംഗങ്ങളും ഹാജരായപ്പോള്‍ എട്ട് ഇടതുമുന്നണി അംഗങ്ങളും വിിട്ട്നില്‍ക്കുകയായിിരുന്നു.