കല്യാണ്‍ ജ്വല്ലേഴ്‌സ്‌ ഓഹരി വില്പന വഴി 2500 കോടി സമാഹരിക്കാന്‍ ഒരുങ്ങുന്നു

ഇന്ത്യയിലെ പ്രമുഖ സ്വര്‍ണാഭരണ വ്യാപാര ശ്രംഖലയായ കല്യാണ്‍ ജ്വല്ലേഴ്‌സ്‌  ഓഹരി വില്പനക്കൊരുങ്ങുന്നു. കമ്പനിയുടെ ചരിത്രത്തിലെ ആദ്യ ഓഹരി വില്പന [ ഐ പി ഒ] വഴി 2500 കോടി രൂപ സമാഹരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിനുള്ള രേഖകള്‍ ഒരു മാസത്തിനുള്ളില്‍ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച്‌ ബോര്‍ഡിന് [സെബി] സമര്‍പ്പിക്കുമെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്തു.

ഓഹരി വില്പന മാനേജ് ചെയ്യുന്നതിനായി ആക്‌സിസ് ക്യാപിറ്റല്‍, ഐ സി ഐ സി ഐ സെക്യൂരിറ്റീസ്, യു ബി എസ് എന്നീ സ്ഥാപനങ്ങളെ ചുമതലപെടുത്തിയിട്ടുണ്ട്.

20014ല്‍ പ്രമുഖ സ്വകാര്യ നിക്ഷേപ സഥാപനമായ വാര്‍ബര്‍ഗ് പിന്‍കസ് കല്യാണ്‍ ജ്വല്ലേഴ്‌സില്‍ 1200 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. 2017 ഏപ്രിലില്‍ ഈ സ്ഥാപനം 500 കോടി കൂടി നിക്ഷേപം നടത്തി. സൗദി അറേബ്യ, യു എ ഇ, ബഹ്റൈന്‍, ഒമാന്‍, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ കല്യാണ്‍ ജ്വല്ലറികള്‍ തുറന്നിട്ടുണ്ട്.