കലിഫോര്‍ണിയ കാട്ടുതീ: മരണസംഖ്യ 76 ആയി

ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയില്‍ മരിച്ചുവരുടെ എണ്ണം 76 ആയി. പാരഡൈസ്, കോണ്‍കോവ് എന്നിവിടങ്ങളില്‍നിന്ന് അഞ്ചു മൃതദേഹങ്ങള്‍ ശനിയാഴ്ച കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.

അഗ്നിബാധിത പ്രദേശങ്ങള്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചുവരികയാണ്. അതിനിടെ, പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് കലിഫോര്‍ണിയയിലെ അഗ്നിബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. കലിഫോര്‍ണിയ അധികൃതരുടെ വീഴ്ചയാണ് വന്‍ അപകടമുണ്ടാകാന്‍ കാരണമെന്നു ട്രംപ് നേരത്തെ വിമര്‍ശിച്ചിരുന്നു.

സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ വ​​​​ട​​​​ക്കും തെ​​​​ക്കു​​​​മാ​​​​യി മൂ​​​​ന്നി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഒ​​​​രേ​​​​സ​​​​മ​​​​യം കാ​​​​ട്ടു​​​​തീ പ​​​​ട​​​​ര്‍​​​​ന്ന​​​​ത്. വ​​​​ട​​​​ക്കു പ​​​​ട​​​​ര്‍​​​​ന്ന ക്യാ​​​​ന്പ് ഫ​​​​യ​​​​ര്‍ ക​​​​ലി​​​​ഫോ​​​​ര്‍​​​​ണി​​​​യ നേ​​​​രി​​​​ട്ട ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ കാ​​​​ട്ടു​​​​തീ​​​​യാ​​​​ണ്. പാ​​​​ര​​​​ഡൈ​​​​സ് ന​​​​ഗ​​​​രം അ​​​​ട​​​​ക്കം 1,42,000 ഏ​​​​ക്ക​​​​ര്‍ ഭൂ​​​​മി കാ​​​​ട്ടു​​​​തീ വി​​​​ഴു​​​​ങ്ങി. അ​​​​ന്പ​​​​തു ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മാ​​​​ണു കെ​​​​ടു​​​​ത്താ​​​​നാ​​​​യ​​​​ത്.