കലാലയങ്ങളില്‍ എസ്‌എഫ്‌ഐ സ്വീകരിക്കുന്നത് ഫാസിസ്റ്റ് സമീപനം; രൂക്ഷ വിമര്‍ശനവുമായി എഐഎസ്‌എഫ്

തൃശൂര്‍: എസ്‌എഫ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎസ്‌എഫ്.
കലാലയങ്ങളില്‍ എസ്‌എഫ്‌ഐ സ്വീകരിക്കുന്നത് ഫാസിസ്റ്റ് സമീപനമാണെന്ന് എഐഎസ്‌എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം തൃശൂര്‍ കേരള വര്‍മ കോളജില്‍ എഐഎസ്‌എഫ് പ്രവര്‍ത്തകരെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തിലാണ് പ്രതികരണം. ആക്രമണത്തെ എഐഎസ്‌എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകന്‍ അപലപിച്ചു. ഉത്തരേന്ത്യയിലെ സംഘപരിവാറിന്‍റെ തനിപകര്‍പ്പാണ് കേരളത്തിലെ കലാലയങ്ങളിലെ എസ്‌എഫ്‌ഐ എന്നും ശുഭേഷ് ആരോപിച്ചു.