കര്‍ഷകര്‍ക്കൊപ്പം നിന്ന് കുമാരസ്വാമിയുടെ രണ്ടാം ബജറ്റ്; കാര്‍ഷിക കടം എഴുതിത്തള്ളാന്‍ 5450 കോടി

ബെംഗളൂരു: ബിജെപിയുടെ ഓപ്പറേഷന്‍ താമരയുടെ ഭീഷണക്കിടെ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിന്‍റെ രണ്ടാം ബജറ്റ് സഭയില്‍ അവതരിപ്പിച്ചു. കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള ബജറ്റില്‍ വ്യവസായ മേഖലക്കും വലിയ പരിഗണ നല്‍കിയിട്ടുണ്ട്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിലേക്കായി 54450 കോടി രൂപ ബജറ്റില്‍ നീക്കി വെച്ചു. 12 ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്‍റെ ഗു​ണം ലഭിക്കും.

ബിദാര്‍ എയര്‍പ്പോര്‍ട്ടില്‍ പുതിയ ടെര്‍മിനില്‍‌ പണിയുന്നതിനായി 32 കോടിയും കെസി വാലി പദ്ധതിയുടെ കീഴില്‍ ജലവിതര പദ്ധതിക്കായി 40 കോടി രൂപയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. റോഡ് വികസനത്തനായി 10000 കോടിയും മെട്രോ റെയില്‍ പൂര്‍ത്തീകരണത്തനായി 16,579 കോടിയും അനുവദിച്ചിട്ടുണ്ട്.

തുളു, കൊടവ, കൊങ്കണി സിനിമകളെ പ്രോല്‍സാഹിപ്പിക്കാന്‍ 1 കോടി രൂപ അനുവദിച്ചു. ചിക്കംമംഗല്ലൂര്‍ ജില്ലാ ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റിയായി ഉയര്‍ത്തുന്നതിന് 50 കോടി, ഹാസനില്‍ പുതിയ സാങ്കേതിക സര്‍വ്വകലാശാല, ശിവമോഗ നഗരവികസത്തിന് 125 കോടി, മൈസുര്‍ നഗര വികസത്തിന് 150 കോടി എന്നിവയും ബജറ്റില്‍ അനുവദിച്ചു. ബെംഗളൂരു നഗരത്തിന്‍റെ വികസനത്തിനായി വിവിധ പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ബജറ്റിന് മുമ്ബായി നടന്ന പത്രസമ്മേളനത്തില്‍ ഓപ്പറേഷന്‍ താമരയുമായി എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപി ശ്രമിക്കുന്നതിന്‍രെ തെളിവുകള്‍ കുമാരസ്വാമി പുറത്തുവിട്ടിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ ജെഡിഎസ് എംഎല്‍എ നാഗാനഗൗഡയുടെ മകന്‍ഡ ശരണയ്ക്ക് 25 ലക്ഷവും നാഗനഗൗഡയക്ക് മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന ഓഡിയോ ആണ് മുഖ്യമന്ത്രി പുറത്ത് വിട്ടത്.