കര്‍ഷകന്റെ ആത്മഹത്യ; സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്ന് കോടിയേരി

ഇടുക്കി: ഇടുക്കിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം സര്‍ക്കാര്‍ ഗൗരവമായി തന്നെ പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സംഭവത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മൊറട്ടോറിയം പ്രഖ്യാപനത്തിനിടെയും ജപ്തി നടപടികള്‍ സ്വീകരിക്കുന്ന ബാങ്കുകള്‍ക്കെതിരെ നടപടി എടുക്കുമെന്നും അവര്‍ക്ക് നോട്ടീസ് അയക്കുമെന്നും കോടിയേരി പറഞ്ഞു.

ഇടുക്കി അടിമാലിയില്‍ ഇരുന്നൂറേക്കര്‍ കുന്നത്ത് സുരേന്ദ്രനാണ് ആത്മഹത്യ ചെയ്തത്. ഒരു മാസം മുമ്ബ് റബ്ബറിനടിക്കുന്ന കീടനാശിനി കഴിച്ച്‌ ചികിത്സയിലായിരുന്ന സുരേന്ദ്രന്‍ ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്.

കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്ന് ആറു ലക്ഷത്തോളം രൂപയാണ് സുരേന്ദ്രന്‍ വായ്പ എടുത്തത്. ഒരേക്കര്‍ കൃഷി ഭൂമി പണയപ്പെടുത്തിയായിരുന്നു സുരേന്ദ്രന്‍ വായ്പയെടുത്തത്. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിന്റെ മനോവിഷമത്തിലാണ് സുരേന്ദ്രന്‍ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.