കര്‍ണാടകയില്‍ സര്‍ക്കാരിന് രാജി വയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി കുമാര സ്വാമി

കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രി കുമാരസ്വാമി. സഖ്യസര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്നും രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി, കോണ്‍ഗ്രസ് ജെഡിഎസ് ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.

എന്നാല്‍ ഭരണപക്ഷ എം എല്‍ എമാരുടെ കൂട്ടരാജിയെ തുടര്‍ന്ന് രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ്- ജെ ഡി എസ് ക്യാമ്പില്‍ തിരക്കിട്ട ശ്രമങ്ങള്‍ നടക്കുകയാണ്. കര്‍ണാടകയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ വിളിച്ച് നേരിട്ട് കാണണമെന്ന് കുമാരസ്വാമി ആവശ്യപ്പെട്ടു. തുടര്‍ന്ന് വേണുഗോപാല്‍ പ്രധാന കോണ്‍ഗ്രസ് നേതാക്കളുമായും ചര്‍ച്ച നടത്തി.