കരുനാഗപ്പള്ളിയിൽ പിടിച്ചെടുത്തത് 20 കിലോ ചീഞ്ഞ മൽസ്യം കർശന നടപടിയുമായി ഫിഷറീസ് ഡിപ്പാർട്ട്മെന്റ്

കരുനാഗപ്പള്ളി :ചീഞ്ഞ മൽസ്യമെത്തുന്നത് വീണ്ടും സജീവമാകുന്നു കരുനാഗപ്പള്ളിയില്‍നിന്ന് 20 കിലോ ചീഞ്ഞ മത്സ്യം പിടികൂടി കരുനാഗപ്പള്ളി വവ്വാക്കാവ് മാര്‍ക്കറ്റില്‍ നിന്നുമാണ് ചീഞ്ഞ മത്സ്യം കണ്ടെത്തിയത് നല്ല മത്സ്യത്തോടൊപ്പം കലര്‍ത്തി വിലാപനക്കെത്തിച്ച നിലയിലായിരുന്നു മൽസ്യം

ഭക്ഷ്യസുരക്ഷാ വിഭാഗവും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മത്സ്യം പിടികൂടിയത്.
എന്നാൽ വിഷമത്സ്യ വില്‍പ്പനയില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ . അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന മത്സ്യങ്ങള്‍ പൂര്‍ണതോതില്‍ പരിശോധിച്ചതിന് ശേഷം മാത്രമേ വില്‍പ്പനക്കെത്തിക്കാവൂ എന്നും രാസവസ്തു കലര്‍ത്തിയ മത്സ്യവില്‍പ്പന തടയണമെങ്കില്‍ പ്രാദേശിക ഉത്പാദനം വര്‍ധിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു ഇതിനു മുന്നും പരിസരപ്രദേശങ്ങളിൽ നിന്നും ചീഞ്ഞ മൽസ്യം പിടിച്ചിട്ടുണ്ട് .