കരിയറിലെ 77-ാം കിരീടവുമായി റാഫേല്‍ നദാല്‍

ബാഴ്സലോണ:  പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍ റാഫേല്‍ നദാലിനു ബാഴ്‌സലോണ ഓപ്പണ്‍ കിരീടം. ഗ്രീസിന്റെ യുവതാരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ 6-2,6-1 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് നദാല്‍ ബാഴ്സലോണ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടത്.

കരിയറിലെ 77-ാം കിരീടമാണ് നദാല്‍ സ്വന്തമാക്കിയത്. ബാഴ്‌സലോണ ഓപ്പണില്‍ ഇത് 11-ാം തവണയാണ് നദാല്‍ കിരീടമണിയുന്നത്.ക​ഴി​ഞ്ഞ ദി​വ​സം ബെ​ൽ​ജി​യ​ത്തി​ന്‍റെ ഡേ​വി​ഡ് ഗോ​ഫി​നെ 6-4, 6-0നു ​കീ​ഴ​ട​ക്കി​യാ​ണ് ന​ദാ​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. ഇ​തോ​ടെ ക​ളി​മ​ണ്‍ കോ​ർ​ട്ടി​ൽ 400 ജ​യ​മെ​ന്ന അ​പൂ​ർ​വ നേ​ട്ട​ത്തി​ലെ​ത്തി​യി​രു​ന്നു സ്പാ​നി​ഷ് താ​രം.