കരിപ്പൂരില്‍ ഇന്റലിജന്‍സ് പിടികൂടിയത് 2.4 കിലോ സ്വര്‍ണ ബിസ്‌ക്കറ്റ്

കരിപ്പൂര്‍: കരിപ്പൂരിൽ 2.4 കിലോ സ്വര്‍ണ ബിസ്‌ക്കറ്റ് പിടികൂടി. കാസിം എന്ന യാത്രക്കാരനില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. 80 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണ ബിസ്‌ക്കറ്റ്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. സൗദി എയര്‍ലൈന്‍സ് വിമാനത്തിൽ കരിപ്പൂർ എത്തിയ ഇയാൾ സ്വർണം എമര്‍ജന്‍സി ലാമ്ബില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിക്കുഅതിനിടെയാണ് എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. കരിപ്പൂർ വഴി സ്വർണം കടത്താൻ ശ്രമിക്കുന്നത് ഏറെ പേരാണ് സമാന സംഭവങ്ങളുമായി പലരും പിടിയിലാകുന്നത് കൃത്യമായ പരിശോധനയുടെ ഭാഗമായാണ് .