കരമന അനന്തു വധം: ആറ് പേര്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം: കരമന അനന്തു വധക്കേസുമായി ബന്ധപ്പെട്ട് ആറു പേര്‍കൂടി അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അനീഷ്, വിഷ്ണു, ഹരി, വിനീത്, അഖില്‍, കുഞ്ഞുവാവ എന്നിവരാണ് അറസ്റ്റിലായത്. പൂവാറിലെ ഒളിസങ്കേതത്തില്‍നിന്നാണ് ഇവരെ പിടികൂടിയത്. 13 പ്രതികളില്‍ 11പേരും കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായി.