കയ്യേറ്റം തടയാൻ എത്തിയ ഉദ്യോഗസ്ഥനെ എം എൽ എ ബാറ്റു കൊണ്ട് മർദിച്ചു

ഇന്‍ഡോര്‍ : കയ്യേറ്റം തടയാനെത്തിയ ഉദ്യോഗസ്ഥനെ ബിജെപി എംഎല്‍എയുടെ നേതൃത്ത്വത്തില്‍ ക്രിക്കറ്റ് ബാറ്റു കൊണ്ട് ക്രൂരമായി മർദിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗീയയുടെ മകനും ബിജെപി എംഎല്‍എയുമായ ആകാശ് വിജയവര്‍ഗീയയുടെ നേതൃത്ത്വത്തിലായിരുന്നു മാധ്യപ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും മുമ്ബില്‍ വച്ചു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനെ മര്‍ദിച്ചത്. എംഎല്‍എയുടെ സഹായികളും ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദിച്ചു.

കയ്യേറ്റം തടയരുതെന്നും, നടപടികള്‍ നിര്‍ത്തിവച്ച്‌ എത്രയും പെട്ടെന്ന് സ്ഥലം വിടണമെന്നും എം എൽ എ ഉദ്യോഗത്തിനെ ഭീക്ഷണിപ്പെടുത്തുന്നുണ്ട്. അല്ലാത്ത പക്ഷം എന്ത് സംഭവിച്ചാലും നിങ്ങള്‍ക്കായിരിക്കും ഉത്തരവാദിത്തമെന്നും പറയുന്നുണ്ട്.

അതേസമയം ആളുകള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെ മര്‍ദിച്ചതെന്നും ഇനിയും മര്‍ദിക്കുമെന്നും പിന്നീട് എംഎല്‍എ ആകാശ് വിജയവര്‍ഗീയ മാധ്യമങ്ങളോടു പറഞ്ഞു. അനധികൃതമായാണ് ഉദ്യോഗസ്ഥന്‍ നടപടികള്‍ കൈക്കൊണ്ടത്. ആളുകള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ പൊളക്കാനായിരുന്നു ശ്രമം. ഇതു തടയുക തന്റെ ബാധ്യതയാണ്. വേണ്ടിവന്നാല്‍ ഇനിയും ഉദ്യോഗസ്ഥനെ മര്‍ദിക്കും- എംഎല്‍എ പറഞ്ഞു.