കമല്‍ഹാസന്‍ തന്റെ പാർട്ടിയെ സജീവമാക്കുവാനുള്ള തിരക്കിലാണ്:പ്രശാന്ത് കിഷോറിന്റെ സംഘടനയായ ഐ പാക്കുമായി ധാരണാപത്രം ഒപ്പിട്ടു

ചെന്നെെ: 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ് രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം. നടന്‍ കമല്‍ഹാസന്‍ തന്റെ പാർട്ടിയെ സജീവമാക്കുവാനുള്ള തിരക്കിലാണ്. ഇതിനായി തിരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറുമായിധാരണ പത്രം ഒപ്പിട്ടു. തിരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ സജീവമാക്കാന്‍ കിഷോറിന്റെ ടീമില്‍പെട്ട അറുപത് പേര്‍ ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കും.കമല്‍ഹാസന്റെ രാഷ്ട്രീയ ഉപദേശകനായ കൃഷ്ണ ഗിരി പ്രമുഖ മാധ്യമത്തിനോട് വിശദീകരിച്ചു.

അഞ്ചുശതമാനം വോട്ടു മാത്രം നേടാൻ കഴിഞ്ഞ കമലഹാസന്റെ പാർട്ടി നേടിയ കമല്‍ഹാസന്റെ പാര്‍ട്ടി നഗരങ്ങളില്‍ മാത്രമാകുന്ന കാഴ്ച്ച്ചയാണ് ഉണ്ടായത് എന്നാൽ ഇതിനുള്ള പ്രതിവിധിയെന്നോണമാണ് പുതിയ പ്രചാരണ തന്ത്രങ്ങള്‍ ഒരുക്കുന്നത്. ഇതിനായി ഗ്രാമീണ മേഖലകളിലെ സ്ത്രീകളെയും യുവാക്കളെയും കേന്ദ്രീകരിച്ചു പ്രശാന്ത് കിഷോര്‍ മിഷന്‍ 2021യെന്ന പേരില്‍ വലിയ പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്.

പ്രശാന്ത് കിഷോറിന്റെ സംഘടനയായ ഐപാക്കിനെയാണ് പ്രചാരണംഏല്‍പിച്ചിരിക്കുന്നത്.നരേന്ദ്രമോദി മുതല്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗമോഹന്‍ വരെയുള്ള വിജയത്തിന്റെ അവകാശം ഏറ്റെടുക്കാവുന്ന സംഘടനയാണ് കമലാഹാസനുവേണ്ടി ഇറങ്ങുന്നത്