കപ്പ് കയ്യിലൊതുക്കി ഇംഗ്ലണ്ട്

ലോര്‍ഡ്‌സ് : ന്യൂസിലാന്‍ഡിനെ കീഴടക്കി ഇംഗ്ലണ്ടിന്റെ ആദ്യ ലോക കപ്പ് നേട്ടം. അവസാനപന്ത് വരെ വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ സൂുപ്പര്‍ ഓവറില്‍ ഇംഗ്ലണ്ടിന് ജയം.

ന്യൂസിലാന്‍ഡിനെതിരെ 242 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 241 റണ്‍സിന് എല്ലാവരും പുറത്തായി. അവസാന ബോളില്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് രണ്ടാമത്തെ റണ്‍സിനായുള്ള ശ്രമത്തില്‍ അവസാന വിക്കറ്റും നഷ്ടമായി. തുടര്‍ന്നാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റണ്‍സാണ് നേടിയത്. ന്യൂസീലന്‍ഡ് ആറ് പന്തില്‍ 15 റണ്‍സെടുത്തെങ്കിലും ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടി എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് വിജയികളായത്.

നിശ്ചിത 50 ഓവറില്‍ ഇരു ടീമുകളും ടൈ ആയതോടെയാണ് സൂപ്പര്‍ ഓവര്‍ വേണ്ടിവന്നത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 50 ഓവറില്‍ 24്1 റണ്‍സാണ് നേടിയത്. ഇംഗ്ലണ്ട് 50 ഓവറില്‍ 241 റണ്‍സിന് ഓള്‍ഔട്ടായി. അവസാന പന്തിലാണ് അവര്‍ക്ക് അവസാന വിക്കറ്റ് നഷ്ടമായത്.