കപ്പല്‍ശാലയിലെ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം വീതം അടിയന്തിര സഹായം

കൊച്ചി: കപ്പല്‍ശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം വീതം അടിയന്തിര സഹായം നല്‍കുമെന്ന് കപ്പല്‍ശാല അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാ വീഴ്ച സംഭവിച്ചോ എന്നതുള്‍പ്പടെ സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് കപ്പല്‍ശാല ചെയര്‍മാന്‍ മധു.എസ്.നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അപകട സ്ഥലത്തുനിന്നും 12 പേരെ ഒഴിപ്പിച്ചുവെന്നും ഇവരില്‍ 5 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.