കനേഡിയന്‍ മോഡല്‍ സ്‌റ്റെഫാനി ഷെര്‍ക്ക് മുങ്ങിമരിച്ച നിലയില്‍

ലോസ് ആഞ്ചല്‍സ്‌: കനേഡിയന്‍ മോഡലും നടിയുമായ സ്‌റ്റെഫാനി ഷെര്‍ക്ക് നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍. 43 വയസ്സായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ലോസ് ആഞ്ചല്‍സിലെ വസതിയിലുള്ള നീന്തല്‍ കുളത്തിന്റെ അടിത്തട്ടില്‍ മുങ്ങി കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടമരണമല്ലെന്നും ആത്മഹത്യയായിരുന്നുവെന്നും സ്‌റ്റെഫാനിയുടെ ജീവിത പങ്കാളിയും നടനുമായ ഡെമിയന്‍  ബിച്ചിര്‍ സ്ഥിരീകരിച്ചു.