കനത്ത മഴ:വൈറ്റ് ഹൗസിൽ വെള്ളം കയറി

വാഷിംഗ്ടണ്‍: വാഷിംഗ്ടണിൽ തിങ്കളാഴ്ച പെയ്ത കനത്ത മഴയെ തുടര്‍ന്ന് വൈറ്റ് ഹൗസില്‍ വെള്ളം കയറി.വൈറ്റ് ഹൗസിന്‍റെ ബേസ്മെന്‍റിലാണ് വെള്ളം കയറിയത്. 1871ന് ശേഷം അമേരിക്കയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഇപ്പോഴാണ്.

വാഷിംഗ്ടണിലെ റെയില്‍, റോഡ് ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടിരുന്നു.പിന്നീട് ഇത് പുനഃസ്‌ഥാപിച്ചു. നിരവധി വീടുകളിലും സ്‌ഥാപനങ്ങളിലും, വ്യാപാര കേന്ദ്രങ്ങളിലും വെള്ളം കയറി.റോഡിലെ വെള്ളക്കെട്ടില്‍ വീണവരെ രക്ഷാസേന സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു.

പകലും രാത്രിയും നിർത്താതെ മഴ പെയ്തതിനെ തുടർന്ന് പോടോമാക് നദി കരകവിഞ്ഞു ഒഴുകി.വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് യുഎസ് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.