കനത്ത മഴയെ തുടർന്ന് മുംബൈയിൽ റദ്ധാക്കിയത് 203 വിമാനങ്ങൾ

മുംബൈ:കനത്ത മഴയെ തുടർന്ന് മുംബൈയിൽ ചൊവ്വാഴ്ച മാത്രം റദ്ധാക്കിയത് 203 വിമാനങ്ങൾ.രാജ്യത്തെ രാജ്യത്തെ പ്രധാന വിമാനത്താവളമാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളം. പ്രധാന റണ്‍വേയില്‍ ഉച്ചക്ക് 11.45നാണ് ജയ്പുരില്‍ നിന്നുവന്ന സ്‌പൈസ് ജെറ്റ് വിമാനം തെന്നിമാറിയത്. ഇതോടെ പ്രധാന റണ്‍വേ അടക്കുകയും പല വിമാനങ്ങളും റദ്ദാക്കുകയും ചെയ്‌തു.മുന്നൂറിലധികം വിമാനങ്ങൾ വൈകിയാണ് ലാൻഡ് ചെയ്തത് .റൺവേ സാധാരണ നിലയിലാക്കാൻ 48മണിക്കൂർ എടുക്കുന്നതിനാൽ യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സമയം ഉറപ്പ് വരുത്തണമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.