കനത്ത ചൂട്‌; കേരള എക്‌സ്പ്രസില്‍ നാല്‌ യാത്രക്കാര്‍ മരിച്ചു, ഒരാളുടെ നില അതീവഗുരുതരം

ന്യൂ​ഡ​ല്‍​ഹി:  കേരള എക്സ്പ്രസില്‍ കനത്ത ചൂടിനെത്തുടര്‍ന്ന് കോയമ്പത്തൂര്‍ സ്വദേശികളായ  നാലുയാത്രക്കാര്‍ മരിച്ചു.  ഒരാളുടെ നില അതീവഗുരുതരം.  ആഗ്രയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്തവരാണ് അപകടത്തില്‍പ്പെട്ടത്.

മൃതദേങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ കോയമ്പത്തൂരിലുള്ള ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് റയില്‍വേ അധികൃതര്‍ അറിയിച്ചു.