കനത്ത ചൂട്‌: എസ്.എസ്.എല്‍.സി പരീക്ഷാസമയം മാറ്റണമെന്ന് ബാലാവകാശ കമ്മീഷൻ

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ചൂട് ശക്തമായ സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയുടെ സമയം മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. സർക്കാർ ഇക്കാര്യം പരിഗണിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ ആവശ്യപ്പെട്ടു.

ഉച്ചക്ക് പുറത്തിറങ്ങരുതെന്ന ദുരന്ത നിവാരണ അതോറിറ്റി ഉൾപ്പടെയുള്ളവയുടെ നിർദ്ദേശം നിലനില്‍ക്കുമ്പോഴാണ് പരീക്ഷ ഉച്ചക്ക് നടത്തുന്നത്. കുട്ടികൾ ഉച്ചസമയത്ത് രണ്ട് മണിക്കൂറിലധികം ചൂട് സഹിക്കേണ്ടി വരുന്നത് പ്രയാസം സൃഷ്ടിക്കുമെന്നാണ് രക്ഷിതാക്കളും അധ്യാപകരും പറയുന്നത്.