കനത്തമഴ: സംസ്ഥാനത്ത് 25 വരെ വിവിധ ജില്ലകളിലായി റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ

സംസ്ഥാനത്ത് 25 വരെ വിവിധ ജില്ലകളിലായി റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ.നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലെർട് പ്രഖ്യാപിച്ചു.

ഈ ജില്ലകളി ശക്തമായ മഴ തുടരുന്ന സാഹചര്യമാന് നിലവിലുള്ളത്. ഇതോടൊപ്പം 23ന് കണ്ണൂർ, കാസർഗോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതിതീവ്രമായി മഴ പെയ്യും 24 മണിക്കൂറിൽ 204 മില്ലീമീറ്ററിൽ കൂടുതൽ മഴയ്ക്കുള്ള സാധ്യത യാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും.

മഴയോടൊപ്പം 22ന് രാത്രി പതിനൊന്നര വരെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 3.7 മുതൽ 4.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചിട്ടുണ്ട്.