വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മകള്‍ക്ക് കാല്‍നൂറ്റാണ്ട്‌

വൈക്കം: ഭാഷയെ സാധാരണക്കാരന് സമ്മാനിച്ച സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മകള്‍ക്ക് കാല്‍നൂറ്റാണ്ട്‌. 25-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ബേപ്പൂരിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ ആസ്വാദകരും ആരാധകരും ഒത്തുകൂടും. മക്കളായ ഷാഹിന ബഷീറും അനീസ് ബഷീറുമാണ് ഏവരേയും വരവേല്‍ക്കുന്നത്. 

ബഷീര്‍ സ്മാരകസമിതിയുടെ നേതൃത്വത്തില്‍ തലയോലപ്പറമ്പില്‍ രാവിലെ 10.30-ന് അനുസ്മരണവും സംഘടിപ്പിക്കുന്നുണ്ട്. ബഷീറിന്റെ ‘പാത്തുമ്മയുടെ ആടി’ലെ കഥാപാത്രങ്ങളായ ഖദീജ, സെയ്തുമുഹമ്മദ്, പാത്തുകുട്ടി, അരീഫ എന്നിവര്‍ പങ്കെടുക്കും.

‘പാത്തുമ്മയുടെ ആടി’ലെ ജീവിച്ചിരിക്കുന്ന കഥാപാത്രമാണ് ഖദീജ. ബഷീറിന്റെ സഹോദരിയും കഥാപാത്രവുമായ പാത്തുമ്മയുടെ മകളാണ് ഖദീജ. ബഷീറിെന്റ മറ്റൊരു കഥാപാത്രവും സഹോദരനുമായ അബുവിന്റെ മക്കളായ അന്‍വറും ഷാജിയും അവരുടെ ഭാര്യമാരും ഖദീജയോടൊപ്പം പോകും. ബഷീറിന്റെ മകന്‍ അനീസിന്റെ ക്ഷണം സ്വീകരിച്ചാണ് അവര്‍ വൈലാലില്‍ വീട്ടില്‍ ഒത്തുചേരുന്നത്.