കത്വ കൂട്ടബലാത്സംഗക്കേസ്; പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: കത്വ കേസിലെ പ്രതികള്‍ക്ക് വധശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ. കേസിലെ പ്രതികള്‍ക്ക് പഠാന്‍കോട്ട് കോടതി നല്‍കിയ ശിക്ഷയില്‍ തൃപ്തിയില്ലെന്നും കൂടുതല്‍ കഠിനമായ ശിക്ഷ പ്രതീക്ഷിച്ചിരുന്നെന്നും രേഖ ശര്‍മ്മ അഭിപ്രായപ്പെട്ടു.

‘വധശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നത്. ജമ്മുകശ്മീര്‍ സര്‍ക്കാര്‍ നിര്‍ബന്ധമായും മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകണമെന്നും രേഖാ ശര്‍മ്മ ട്വീറ്റ് ചെയ്തു.

കത്വ കൂട്ടബലാത്സംഗക്കേസില്‍ സാഞ്ജി റാം അടക്കമുള്ള ആദ്യ മൂന്ന് പ്രതികള്‍ക്ക ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. നാല് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് 5 വര്‍ഷം കഠിന തടവും. പഠാന്‍കോട് കോടതിയുടേതാണ് വിധി. സാഞ്ജി റാം, വിശാല്‍, ആനന്ദ് ദത്ത, മൂന്ന് പോലീസുകാര്‍ എന്നിവരാണ് കുറ്റക്കാര്‍. ഒരാളെ കോടതി വെറുതേ വിട്ടിരുന്നു.