കണ്ണൂര്‍ കൊലപാതകം; അപലപിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകം തന്നെ ഞെട്ടിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ശുഹൈബിന്റെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ചുവെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.